Monday, July 1, 2024
HomeNewsKeralaകരുവന്നൂർ കേസ്; എം എം വർഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കരുവന്നൂർ കേസ്; എം എം വർഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിക്കേസിൽ സിപിഐഎം തൃശൂർ ജില്ലാസെക്രട്ടറി എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇ.ഡി കണ്ടുകെട്ടിയവയിൽ ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഇതിൽ 73,63000 രൂപ പാർട്ടിയുടെ പേരിലുള്ള സ്വത്തുവകകളാണ്.സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പാ‍ർടി കമ്മിറ്റിഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതിൽപ്പെടുന്നു.

കരുവന്നൂർ കളളപ്പണ ഇടപാടിൽ സിപിഐഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാർടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്‍റ് കടന്നത്. കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലായിരുന്നു വിശദീകരണം.

2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments