കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് ധാരണയായി;33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 മന്ത്രിമാര്‍

0
35

ബംഗലൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരണത്തില്‍ ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ ധാരണ. 33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്നും 20 മന്ത്രിമാരുണ്ടാകും. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്നെ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത.

അതേസമയം മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേയ്ക്ക് മാറ്റി. രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികമായതിനാലാണ് മാറ്റം. തീയതി മാറ്റാന്‍ കോണ്‍ഗ്രസ് ജെഡിഎസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Leave a Reply