കര്‍ണാടക എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് 4ന് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ല, യെദ്യൂരപ്പയുടെ മകന്‍ കോഴവാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്‌

0
31

 

ബംഗളൂരു: ദിവസങ്ങളായി രാഷ്ട്രീയനാടകം തുടരുന്ന കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം തുടങ്ങി. എം.എല്‍.എമാര്‍ ഓരോരുത്തരായി സത്യപ്രതിജ്ഞ ചൊല്ലാന്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. അതുകഴിഞ്ഞ് കോണ്‍ഗ്രസ് സഭാകക്ഷി നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും.

കീഴ്‌വഴക്കം ലംഘിച്ച് ബി.ജെ.പിക്കാരനായ കെ.ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ബൊപ്പയ്യയെ മാറ്റാനാവില്ലെന്നും അതിനു നിയമമില്ലെന്നും കോടതി അറിയിച്ചു. ഈ പരാതിയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വരുമെന്നും സുപ്രിംകോടതി അറിയിച്ചു. സഭാനടപടികള്‍ പൂര്‍ണമായും മാധ്യമങ്ങളിലൂടെ തല്‍സമയം നല്‍കാമെന്ന് എ.ജി സമ്മതിച്ചതോടെ പരാതി തീര്‍പ്പാക്കി- കൂടുതല്‍ വായിക്കാന്‍

തുടക്കംമുതലേ ദുരൂഹതയിലുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് പാട്ടീല്‍ എന്നിവരാണ് സഭയില്‍ ഹാജരാവാത്തത്.യെദ്യൂരപ്പയും ബി ശ്രീരാമുലുവും ലോക്‌സഭയില്‍ നിന്ന് രാജിവച്ചു. ഇവരുടെ രാജിക്കത്ത് പ്രോടെം സ്പീക്കര്‍ കെ.ജി ബൊപ്പയ്യ സ്വീകരിച്ചു.

കൂറുമാറാന്‍ ബി.ജെ.പി പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഒരു ഓഡിയോ കൂടി പുറത്തുവിട്ട് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയാണ് കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തത്. അഞ്ചു കോടി രൂപയും മന്ത്രിസ്ഥാനവുമാണ് വിജയേന്ദ്ര വാഗ്ദാനം ചെയ്തത്-

Leave a Reply