ബെംഗ്ലൂരു: കര്‍ണ്ണാടകയില്‍ നിന്ന് 10000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ച് സംഭവത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ്. തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്ത് ഫ്‌ളാറ്റ് ഉടമസ്ഥന്‍ ബി.ജെ.പിയുടെ മുന്‍ നേതാവാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് 10000 വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. രാജരാജേശ്വരി നഗറില്‍ നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്‍.ആര്‍. നഗര്‍ എം.എല്‍.എ. മുനിരത്‌നയുടെ അനുനായിയാണ് ഫ്‌ളാറ്റുടമയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമാണിതെന്നും ബി.ജെ.പി സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഇത് ബി.ജെ.പിയുടെ നാടകമാണെന്നും ഫ്‌ളാറ്റ് ബി.ജെ.പി നേതാവിന്റെ കൈവശമാണെന്നും സുര്‍ജേവാല പറഞ്ഞു. മഞ്ജുള തന്റെ ഫ്‌ളാറ്റ് മകനായ രാകേഷിന് വാടകയ്ക്ക് നല്‍കിയതാണെന്നും 2015ല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് രകേഷ് എന്നും അദ്ദേഹം പറഞ്ഞു. മെയ് 12 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് 10,000 വ്യാജ കാര്‍ഡുകളും ഒരുലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്തത്. വിവരം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ രാത്രി 11.45-ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഫ്ളാറ്റില്‍ നിന്ന് 5 ലാപ്ടോപ്പും ഒരു പ്രിന്ററും കണ്ടെത്തിയിട്ടുണ്ട്.ബംഗലൂരുവിലെ വലിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് രാജരാജേശ്വരി നഗര്‍. മണ്ഡലത്തില്‍ ആകെ 4,35,000 വോട്ടര്‍മാരാണുള്ളത്. ഇപ്പോള്‍ 4.71 ലക്ഷം വോട്ടര്‍മാരുണ്ട്. അതായത് ഏകദേശം 45,000 വോട്ടര്‍മാര്‍ കൂടി.
ഇത് വ്യാജമാകാനാണ് സാധ്യതയെന്ന് ഇന്നലത്തെ റെയ്ഡിനു പിന്നാലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടിയെടുക്കും. ദല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍നിന്നാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.