Monday, November 25, 2024
HomeSportsCricketകലാശപ്പോരില്‍ കാലിടറി ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം

കലാശപ്പോരില്‍ കാലിടറി ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം

അഹമ്മദാബാദ്: ലോകകപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ദൂരം മറികടന്നു. ആറ് വിക്കറ്റിനായിരുന്നു ഓസീസ് ജയം. 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായത്. 

തുടക്കത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓസീസിന് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. 15 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പര്‍  കെ.എല്‍.രാഹുലിന്റെ കൈകളിലെത്തിച്ചു. 4 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യന്‍ താരങ്ങളുയര്‍ത്തിയ എല്‍ബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ ഹെഡ്ഡും ലബുഷെയ്നും ചേര്‍ന്ന് നാ192 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 20ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ ട്രാവിഡ് ഹെഡ്ഡ് സെഞ്ച്വറി ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത് ഇന്ത്യയുടെ കിരീട സ്വപ്‌നങ്ങളെ ഇല്ലാതാക്കി. 

43 മത്തെ ഓവറില്‍ ഓസീസ് സ്‌കോര്‍ 239 ല്‍ നില്‍ക്കെയാണ് ട്രാവിസ് ഹെഡ്ഡ് പുറത്താകുന്നത്. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്.  ശേഷം എത്തിയ മാക്‌സ്‌വെല്‍ രണ്ടും ലബുഷെയ്ന്‍ പുറത്താകാതെ 110 പന്തില്‍ 58 റണ്‍സും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 ആദ്യം ഓള്‍ ഓട്ടായിരുന്നു. അര്‍ദ്ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോഹ്ലി
യും 47 തിരഞ്ഞെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments