Sunday, October 6, 2024
HomeHEALTHകഴുത്ത് ഭംഗിയാക്കാന്‍ ചില ബ്യൂട്ടിഷന്‍ ടിപ്‌സുകള്‍

കഴുത്ത് ഭംഗിയാക്കാന്‍ ചില ബ്യൂട്ടിഷന്‍ ടിപ്‌സുകള്‍

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിനാണ്. എത്ര ഒരുങ്ങിയാലും സ്ത്രീകള്‍ക്ക് മാതിവരാറുമില്ല. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ മുഖത്തിന് നല്‍കുന്ന അത്രയും സംരക്ഷണം കഴുത്തിന് നല്‍കുന്നില്ല. അതുകൊണ്ട് പലപ്പോഴും കഴുത്ത് ഫാഷന്റെ ‘ഭാഗമാകുന്നില്ല. കഴുത്തു വരെയുള്ള ബ്ലൗസുകള്‍ വന്നുവെങ്കിലും ഫാഷനായി നിലനിന്നില്ല. സ്ത്രീകളില്‍ ചിലര്‍ ഇപ്പോഴും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് ധരിക്കാന്‍ മടി കാണിക്കുന്നു. കഴുത്തിലെ പാടുകളും, കഴുത്തിന്റെ ‘ഭംഗിക്കുറവുമൊക്കെയാണ് ഇതിനു കാരണം. മുഖ സൗന്ദര്യം പരിപാലിക്കുന്നതിനൊപ്പം സംരക്ഷിക്കേണ്ട ‘ഭാഗമാണ് കഴുത്തും. ഇതു ശ്രദ്ധിക്കാത്തതാണ് കഴുത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാന്‍ കാരണം. കഴുത്തഴക് വര്‍ധിപ്പിക്കാന്‍ പ്രത്യേകിച്ച് ബ്യൂട്ടീഷ്യന്റെ സഹായം ആവശ്യമില്ല.

Untitled-3 copyവീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ പരിപാലന മാര്‍ഗങ്ങള്‍ ഇതാ. പച്ചചീരയുടെ ചാറും കാരറ്റ് നീരും യോജിപ്പിച്ച് പുറത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. രക്തചന്ദനവും രാമച്ചവും അരച്ചു കുഴമ്പാക്കി ഇതില്‍ 3 സ്പൂണ്‍ പനിനീര്‍ ചാലിച്ച് കഴുത്തിലും പുറത്തും പുരട്ടുക. തക്കാളി നീരും വിനാഗിരിയും ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്.2 സ്പൂണ്‍ തേനും രണ്ട് സ്പൂണ്‍ ഓറഞ്ചു നീരും ചേര്‍ത്ത് കഴുത്തിലും പുറത്തും പുരട്ടാം. മൂന്നു സ്പൂണ്‍ തിളപ്പിക്കാത്ത പാലില്‍ മൂന്നു ബദാം പരിപ്പിട്ട് അരച്ചു കുഴമ്പു രൂപത്തിലാക്കി പുറത്തു പുരട്ടുക. രണ്ടു സ്പൂണ്‍ തേന്‍, അര സ്പൂണ്‍ ഗ്ലിസറിന്‍, ഒരു മുട്ടയുടെ വെള്ള എന്നിവ കലര്‍ത്തി ഒരാഴ്ച കഴുത്തിലും പുറത്തും തേച്ചാല്‍ ചര്‍മം ‘ഭംഗിയാകും.

പുറത്തെ ചൂടുകുരുവും പാടുകളും മാറാന്‍ വേപ്പില, കുരുമുളകിന്റെ ഇല, നാല്‍പ്പാമരപ്പൂവ്, കൃഷ്ണതുളസിയില എന്നിവ അരച്ചു കുഴമ്പു രൂപത്തിലാക്കി കരിക്കിന്‍ വെള്ളത്തില്‍ ചാലിച്ചു പുറത്തു പുരട്ടുക. ഒരു വലിയ സ്പൂണ്‍ നാരങ്ങാനീര്, ഒരു വലിയ സ്പൂണ്‍ പാല്‍പ്പാട, ഒരു വലിയ സ്പൂണ്‍ വെള്ളരിക്കാനീര്, അര വലിയ സ്പൂണ്‍ പഞ്ചസാര ഇവ അഞ്ചുവലിയ സ്പൂണ്‍ പാലില്‍ കലര്‍ത്തി പതിവായി കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പും ചുളിവും മാറി മനോഹരമാകും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments