Sunday, September 29, 2024
HomeLatest Newsകശ്മീരില്‍ നടന്നുപോകരുത് കാറില്‍ സഞ്ചരിക്കണം;രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

കശ്മീരില്‍ നടന്നുപോകരുത് കാറില്‍ സഞ്ചരിക്കണം;രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കേ, കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. കശ്മീരിലെ ചില ഭാഗങ്ങളില്‍ രാഹുല്‍ ഗാന്ധി നടന്നുപോകരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ  നേതൃത്വത്തില്‍ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് കശ്മീരില്‍ ചില ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നടന്നുപോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. സുരക്ഷയെ കരുതി കാറില്‍ സഞ്ചരിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

ജനുവരില്‍ 25ന് ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27നാണ് അനന്ത്നാഗ് വഴി രാഹുല്‍ ശ്രീനഗറില്‍ പ്രവേശിക്കുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments