രാജ്കുമാറിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കി
തൊടുപുഴ: കേരളത്തെ നടുക്കിയ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് സംഘം പോലീസില്‍ നിന്നും മൊഴി എടുക്കും. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത പ്രി രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള അന്വേഷണവും ക്രൈബ്രാഞ്ച് നടത്തുന്നുണ്ട്. രാജ്കുമാര്‍ ഹരിത എന്ന സ്ഥാപനത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണം കുമളിയിലേക്കാണ് കൊണ്ടുപോയതെന്നു ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, ജയില്‍ വകുപ്പ് ഡി ജി പി ഋഷിരാജ് സിംഗ് പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. പോലീസ് കസ്റ്റഡിയില്‍ വെച്ചുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്നു വന്‍ ആന്തരിക മുറിവുകള്‍ ഉണ്ടായായി റിപ്പോര്‍ട്ട് വന്നിരുന്നു. പോലീസിന്റെ ഭാഗം ന്യായീകരിക്കു്ന്നതിനും കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രാജ്കുമാറിന്റെ കുടുംബത്തിന്റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച. ഇതിനിടെ ഇന്നലെ രാജ്കുമാറിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കി.