കസ്റ്റഡി മരണം: ഇടുക്കി എസ്്പിക്ക് സംരക്ഷണം സര്‍ക്കാരെന്ന് പ്രതിപക്ഷം

0
30

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു പ്രതിപക്ഷം. നിയമസഭയിലാണ് ഇടുക്കി എസ്.പിക്കെതിരേ പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചത്. നെടുങ്കണ്ടം സ്റ്റേഷനില്‍ രാജ്കുമാറിനെ ക്രൂരമര്‍ദനത്തിനിരയാക്കിയ ദിവസം തന്നെ ഹക്കീം എന്നയാളെ നെടുങ്കണ്ടം പോലീസ് അതി ക്രൂരമായി മര്‍ദിച്ചത് സര്‍ക്കാര്‍ അറിഞ്ഞില്ലേയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദിച്ചു. രാജ്കുമാര്‍ മരണപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോള്‍ ഇടുക്കി എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണത്തിനുള്ള ധാര്‍മിക മര്യാദ സര്‍ക്കാര്‍ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന ഉദ്യോഗസ്ഥനുമായി മന്ത്രി ദീര്‍ഘനേരം സംസാരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply