കാനഡയില്‍ അപകടത്തില്‍ 14 ഹോക്കി താരങ്ങള്‍ മരിച്ചു

0
74

ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. 28 പേരാണ് ബേസില്‍ ഉണ്ടായിരുന്നത്. കാനഡയില്‍ തന്നെ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനായുള്ള യാത്രയിലാണ് ടിസ്ഡേലിന് സമീപം അപകടമുണ്ടായത്. 16 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍ മരിച്ച താരങ്ങള്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചനം അറിയിച്ചു.

Leave a Reply