കാമുകന്‍ തേച്ചിട്ടുപോയ കഥ പറഞ്ഞ് രഞ്ജിനി കരഞ്ഞു; പേളി ആശ്വസിപ്പിച്ചു; ആദ്യ പ്രണയം മലയാളത്തിലെ സൂപ്പര്‍താരത്തോടാണെന്ന് ശ്വേത മേനോന്‍

0
35

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ മത്സരാര്‍ത്ഥികള്‍. രഞ്ജിനിയും ഹരിദാസ്, അനൂപ് ചന്ദ്രന്‍, ശ്വേത മേനോന്‍ തുടങ്ങിയ നിരവധിപ്പേര്‍ വളരെ വികാരഭരിതരായാണ് സംസാരിച്ചത്.

സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് പ്രണയം തകര്‍ന്നതെന്ന് സാബു പറഞ്ഞു.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തനിക്ക് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. താന്‍ ആദ്യം സമീപിച്ചപ്പോള്‍ അവഗണിച്ച കുട്ടി പിന്നീട് താന്‍ കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാല്‍ ആ സമയം പെണ്‍കുട്ടിയെ താന്‍ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.

തന്റെ ആദ്യ പ്രണയത്തെ കുറിച്ച് രഞ്ജിനി ഹരിദാസും പറഞ്ഞു. ഒമ്പതാം ക്ലാസിലാണ് പ്രണയം തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളായിരുന്നു.സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയപ്പോഴാണ് തമ്മില്‍ കൂടുതല്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതിന് ശേഷം കാമുകന്‍ തന്നെ കാണാന്‍ വീട്ടിലും, വീട്ടിലേക്കുളള വഴിയിലും ഒക്കെ വരും. തന്റെ ആദ്യ ചുംബനം അദ്ദേഹത്തോടൊത്ത് ആയിരുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി.

പിന്നീട് അമേരിക്കയില്‍ എത്തിയപ്പോള്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി അയാള്‍ യുഎസ് സ്വദേശിനിയെ വിവാഹം ചെയ്തതായും രഞ്ജിനി പറഞ്ഞു. ഇത് തന്നെ വിഷമിപ്പിച്ചതായും രഞ്ജിനി പറഞ്ഞു. ഇത് പറഞ്ഞ് കരഞ്ഞ രഞ്ജിനിയെ പേളി മാണിയാണ് ആശ്വസിപ്പിച്ചത്.

ചിത്രഗീതം കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി താന്‍ മാറാറുണ്ടെന്ന് ശ്വേത പറഞ്ഞു. ആദ്യത്തെ പടം കരാര്‍ എഴുതിയപ്പോള്‍ താന്‍ മമ്മുക്കയെ പ്രണയിച്ചതായി ശ്വേത പറഞ്ഞു. മമ്മുക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും താന്‍ സ്‌നേഹിക്കാന്‍ മറന്നതായി ശ്വേത വികാരാധീനയായി പറഞ്ഞു.

പിന്നീട് താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായതെന്ന് ശ്വേത പറഞ്ഞു. കണ്ണുനിറഞ്ഞ് കൊണ്ടാണ് ശ്വേത ഇത് സംസാരിച്ചത്. പിന്നീട് തന്റെ ആദ്യ പ്രണയം തന്റെ കുഞ്ഞിനോട് ആയിരുന്നുവെന്ന് ശ്വേത പറഞ്ഞു.

Leave a Reply