കാമുകിയെ കാണാൻ എത്തിയ കാമുകനെ കുടുംബക്കാർ തല്ലിക്കൊന്നു

0
18

പൊള്ളാച്ചി

പൊള്ളാച്ചി ചിന്നപാളയത്ത് കാമുകിയെ കാണാൻ വന്ന കാമുകനെ അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് തല്ലിക്കൊന്നു.

ചിന്നാംപാളയത്തെ 21 വയസ്സുകാരനായ ഗൗതമാണ് മരിച്ചത്. ആളില്ലാത്ത സമയത്ത് ഒമ്പതാംക്ലാസുകാരിയായ പെൺകുട്ടിയും യുവാവും ചേർന്ന് വീട്ടിൽ സംസാരിച്ചിരിക്കയായിരുന്നു. വീട്ടിൽവന്ന പെൺകുട്ടിയുടെ അമ്മ യുവാവിനെക്കണ്ട് ബഹളംവെച്ച് വീടിന്റെ മുറിയിൽ അടച്ചിടുകയായിരുന്നെന്ന് പോലീസ് പറയുന്നു. തുടർന്ന്, പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും മൊബൈലിൽ വിളിച്ചുപറഞ്ഞു. വീട്ടിലെത്തിയ സഹോദരനും അച്ഛനും അമ്മാവനും യുവാവിനെ മരക്കഷ്ണംകൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും പ്രാഥമികചികിത്സയ്ക്കുശേഷം ചികിത്സയ്ക്കായി കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഈസ്റ്റ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു

Leave a Reply