കാരുണ്യാ പദ്ധതിക്കായുള്ള മാണിസാറിന്റെ പ്രസംഗം വീണ്ടും നിയമസഭയില്‍ ഓര്‍മ്മിപ്പിച്ച്‌ റോഷി

0
27

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്രയമാകുന്ന കാരുണ്യാ പദ്ധതിയെക്കുറിച്ച് ഇന്നലെയും നിയമസഭയില്‍ ചര്‍ച്ചയായി. ആ ചര്‍ച്ച സഭാതളത്തിനു മുന്നില്‍ കൊണ്ടുവന്നത് റോഷി അഗസ്റ്റിനായിരുന്നു. കെ.എം മാണിയുടെ മരണത്തിന് തൊട്ടുമുമ്പ് നടന്ന സഭാ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗ്ത്തിന്റെ പ്രസക്തഭാഗങ്ങളാണ് റോഷി ഇന്നലെ വീണ്ടും വായിച്ചത്. ‘കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് വലിയ സങ്കടകരമാണ്. കുഞ്ഞിനെ കൊന്ന് അമ്മയുടെ മുന്നിലിടുമ്പോള്‍ അമ്മയ്ക്കുണ്ടാവുന്ന ദുഖം പോലെയാണിത്. കെ.എം മാണി സാര്‍ കാരുണ്യയ്ക്കുവേണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ ആദ്യ വാചകമായിരുന്നു. ഇത്. ഞാന്‍ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന പദ്ധതിയാണിത്’ മുന്‍ ധനകാര്യമന്ത്രി കെ.എം മാണി കാരുണ്യാ പദ്ധതി തുടരണം എന്നാവശ്യപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസംഗം ഇന്നലെ വീണ്ടും റോഷി വായിച്ചത് ചുവടെ ‘ ഒരു ശുപാര്‍ശയുമില്ലാതെ ഏതൊരാള്‍ക്കും രണ്ടുലക്ഷം രൂപവരെ മാരകരോഗങ്ങള്‍ക്ക് കിട്ടുന്ന സഹായമായിരുന്നു കാരുണ്യ പദ്ധതി. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലയിപ്പിച്ചുകഴിഞ്ഞാല്‍ എത്രയോ നടപടിക്രമങ്ങളുണ്ട്. ആ രൂപ വാങ്ങിയെടുക്കാന്‍ .അത്രയും സങ്കീര്‍ണമാണ്. ഒരു ആവശ്യവുമില്ലാതെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലയിപ്പിച്ചിരിക്കയാണ്. കാരുണ്യ പദ്ധതി നിലനിര്‍ത്തി തന്നെ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യങ്ങള്‍പാവപ്പെട്ടവര്‍ക്കു വേറെ കൊടുക്കാം. അതുകൊണ്ട് 140 എംഎല്‍എമാരുടേയും അഭിപ്രായം എന്തെന്ന് മനസിലാക്കിയെങ്കിലും അതുപോലെ ചെയ്യണം. അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അങ്ങനെ നടപ്പാക്കണം. അതുകൊണ്ട് കാരുണ്യ പദ്ധതി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നു കാണിച്ചാണ് കെ.എം മാണിയുടെ പ്രസംഗം തീരുന്നത്. ഇത് കാരുണ്യ പദ്ധതിയുടെ പ്രസക്തി എത്രമാത്രമെന്നു വെളിവാക്കുന്നതായി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സാധാരണക്കാരായ ആളുകള്‍ക്ക് ഏറെ ഗുണകരമായ കാരുണ്യ പദ്ധതിയും പുതുതായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഉറപ്പ് ലഭിക്കുന്നതിന് 1671 രൂപ പ്രീമിയം അടയ്ക്കണം. സര്‍ക്കാരാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാമെന്നു പറഞ്ഞിരിക്കുന്നത്. പ്രീമിയത്തിന് ആവശ്യമായ ഭീമമായ തുക എവിടെനിന്നു കണ്ടെത്തുമെന്നു വ്യക്തമാക്കിയിട്ടില്ല. ഒരു കോടിയോളം വരുന്ന കേരളത്തിലെ കുടുംബങ്ങള്‍ക്ക് 1671 കോടി രൂപ പ്രീമിയമായി കണ്ടെത്തേണ്ടിവരുമെന്നും ഇത് പദ്ധതിയെ തന്നെ ബ്രാധിക്കുമെന്നും റോഷി പറഞ്ഞു.

Leave a Reply