കാരുണ്യ പദ്ധതി നീട്ടിയതായി ആരോഗ്യവകുപ്പിന്റെ ഉത്തരവ് കാരുണ്യയില്‍ ധനകാര്യവകുപ്പും ആരോഗ്യവകും ഭിന്നത

0
32

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതരമായി രോഗം ബാധിച്ച ആയിരക്കണക്കിനു ആളുകള്‍ക്ക് സഹായമായ കാരുണ്യ ചികിത്സാ പദ്ധതി നീട്ടിക്കൊണ്ടുള്ള ഉത്തരവ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഇക്കാര്യത്തില്‍ ആരോഗ്യ ധനകാര്യ വകുപ്പുകള്‍ തമ്മില്‍ ഭിന്നാഭിപ്രായം ആയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി വന്നതിനെ തുടര്‍ന്നാണ് കാരുണ്യ മരവിപ്പിച്ചിരുന്നത്. നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുള്ള ആരുടേയും സൗജന്യ ചികിത്സ മുടങ്ങില്ലെന്നും ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും ആരോഗ്യമന്ത്രി കെ കൈ ശൈലജ ടീച്ചര്‍ പറഞ്ഞു. കാരുണ്യ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ജൂണ്‍ 31 വരെയാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ആശുപത്രിയില്‍ കിടത്തി ചികിത്സ തേടാത്ത നിര്‍ധന രോഗികളുടെ ചികിത്സ മുടങ്ങി. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കാരുണ്യ പദ്ധതിയുടെ രജിസ്ട്രേഷന്‍ 2020 മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടത്.

Leave a Reply