കാര്‍ ബസുമായി കൂട്ടിയിടിച്ചു; തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴു മരണം

0
29

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. 

മരിച്ച ആറുപേര്‍ അസം സ്വദേശികളാണ്. ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. പോണ്ടിച്ചേരിയിലെ പശ ഫാക്ടറിയില്‍ നിന്നും ഹൊസൂരിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 

തൊഴിലാളികള്‍ സഞ്ചരിച്ച ടാറ്റ സുമോ കാര്‍ നിയന്ത്രണം വിട്ട് ബംഗലൂരുവില്‍ നിന്നും വരികയായിരുന്ന യാത്രാ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Leave a Reply