കാലാപാനിക്ക് ശേഷം മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നു

0
29

കാലാപാനിക്ക് ശേഷം വീണ്ടും മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നു. 22 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത് പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലൂടെയാണ്.കാലാപനിയിലെ ഗോവര്‍ധന്റെയും മുകുന്ദ അയ്യങ്കാറുടെയും കൂട്ടുകെട്ട് മലയാളിക്ക് മറക്കാനാവില്ല. ആ കൂട്ടുകെട്ടിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുകയാണ് പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ.

ചിത്രത്തില്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് മോഹന്‍ലാലെത്തുന്നത്. എന്നാല്‍ പ്രഭുവിന്റെ വേഷത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.കുഞ്ഞാലി ഒന്നാമനായി മധു വേഷമിടുന്നു. ബോളിവുഡില്‍ നിന്നുള്ള ഒരു സൂപ്പര്‍ താരവും ചിത്രത്തിലുണ്ട്. മറ്റ് താരനിര്‍ണയം നടക്കുകയാണ്.

Leave a Reply