കാലുകൾകൊണ്ട് കാറോടിയ്ക്കുന്ന വണ്ടർ ഗേൾ

0
17

തൊടുപുഴക്കാരി ജിലുമോൾ മാരിയറ്റ് തോമസ് കാറോടിയ്ക്കുന്നത് ചരിത്രത്തിലേക്കും ജന്മനസുകളിലേയ്ക്കുമാണ്. ഇരുകൈകളും ഇല്ലാതെ കാലുകൊണ്ട് കാർ ഓടിച്ചും ചിത്രങ്ങൾ വരച്ചും നിരവധി ആളുകൾക്ക് പ്രചോദനമാവുകയാണ് ജിലുമോൾ. ആറ് വർഷമായി ഗ്രാഫിക് ഡിസൈനർ ആണ്. കാർ ഓടിക്കുവാനുള്ള ലൈസൻസിനായി തൊടുപുഴ ആർ ടി ഓ യെ സമീപിക്കുകയും ഇതേ രീതിയിൽ വാഹനം ഓടിയ്ക്കുന്ന മറ്റൊരാളുടെ ലൈസെൻസ് വിവരങ്ങൾ കണ്ടെത്തി നൽകുകയും ചെയ്തു. 2018 ൽ ലൈസൻസിന് ആവശ്യമായ നടപടിക്രമങ്ങളിലേയ്ക്ക് കടന്നു. കോടതിയിൽ നിന്നും വാഹനം ഓടിക്കുവാനുള്ള നിയമസാധുതകൾ നേടിയെടുക്കുകയും പുതിയ വാഹനം വാങ്ങി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. നിരത്തുകളിലൂടെ കാർ ഓടിക്കുവാൻ കാത്തിരിയ്ക്കുകയാണ് ഈ വണ്ടർ ഗേൾ

Leave a Reply