Saturday, November 23, 2024
HomeNewsകാല്പന്തിനെ സ്നേഹിച്ച നാവികൻ ജേക്കബ് ഫ്രാൻസിസ് (വിൽസൺ) ഇനി നനുത്ത ഓർമ്മ : കാസർഗോഡ് ജില്ല...

കാല്പന്തിനെ സ്നേഹിച്ച നാവികൻ ജേക്കബ് ഫ്രാൻസിസ് (വിൽസൺ) ഇനി നനുത്ത ഓർമ്മ : കാസർഗോഡ് ജില്ല ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ഉം സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ മാനേജരുമായ ആസിഫ് അനുസ്മരിയ്ക്കുന്നു

കാല്‍പ്പന്തിനെ സ്‌നേഹിച്ച നാവീകന്‍ ജേക്കബ് ഫ്രാന്‍സിസ് (വില്‍സണ്‍) ഇനി നനുത്ത ഓർമ്മ.
ഫുട്ബോൾ താരവും ഇന്ത്യന്‍ നേവിയുടെ കളിക്കാരനുമായിരുന്നു ജേക്കബ് ഫ്രാന്‍സീസ് (വില്‍സണ്‍-47) ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ നേവി നഗറിലെ ആശുപത്രിയില്‍ നിര്യാതനായിരുന്നു.

കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ ജേക്കബ് ഫ്രാന്‍സിസ് സ്‌കൂള്‍ തലം മുതല്‍ കാല്‍പ്പന്തില്‍ മികവ് തെളിയിച്ചതാണ്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ജില്ല, സംസ്ഥാന, നാഷണല്‍ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കാളിയായിരുന്നു. ചങ്ങനാശേരി എസ്. ബി കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി ഫൂട്‌ബോള്‍ ടീം അംഗമായിരുന്നു. അതിരമ്പുഴ ഫുട്‌ബോള്‍ ക്ലബിന്റെ സജീവ കളിക്കാരനായിരുന്നു. ദേശേീയ തലത്തില്‍ സുബ്രോതോ കപ്പ് ഫൂട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 29 വര്‍ഷമായി ഇന്ത്യന്‍ നാവീക സേനയുടെ ഫുട്‌ബോള്‍ ടീം അംഗമായി ജോലി ചെയ്യുകയായിരുന്നു.


കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ പരേതരായ ഫ്രന്‍സിസ്, ഏലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ഷാജി, ടോമി, രാജു, ബിന്ദുമോള്‍, ബിനോഷ്. ഭാര്യ കാഞ്ഞിരപ്പള്ളി കാളകെട്ടി പുത്തന്‍ വേലിക്കകത്ത് ഷൈനി, മക്കള്‍ വിദ്യാര്‍ത്ഥികളായ എലീസ, എലൈസ.

ജേക്കബ് ഫ്രാൻസിന്റെ മരണം തീരാനഷ്ടമാണെന്ന് സന്തോഷ്‌ ട്രോഫി നേടിയ കേരള ടീം മാനേജരും കാസർഗോഡ് ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌മായിരുന്ന ആസിഫ് അനുസ്മരിച്ചു. ഇന്ത്യൻ നേവിയുടെ സ്‌ഥിരം സാന്നിധ്യം ആയി അതിരമ്പുഴ സ്‌പോർട് ക്ലബിലൂടെ വളർന്ന് സുബ്രതോ കപ്പ്‌ താരമായിരുന്ന ജേക്കബ് ഫ്രാൻസിസിന്റെ വിയോഗം ഇന്ത്യൻ ഫുട്ബോളിന് തീരാനഷ്ടമായെന്നും ആസിഫ് അനുസ്മരിച്ചു.


RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments