കാവേരി പ്രശ്നത്തില്‍ നിരാഹാര സമരമിരിക്കുന്ന എഐഎഡിഎംകെ നേതാക്കള്‍ മദ്യവും ബിരിയാണിയും കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
44

ചെന്നൈ: കാവേരി നദീജല പ്രശ്നത്തില്‍ കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പട്ടു എഐഎഡിഎംകെ നടത്തിയ നിരാഹാര സമരം വിവാദമാകുന്നു.സമരത്തിനെത്തിയ നേതാക്കളും പ്രവര്‍ത്തകരം മദ്യം കുടിക്കുന്നതും ബിരിയാണി കഴിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തായി.ഇന്നലെയായിരുന്നു സുപ്രിം കോടതി വിധി നടപ്പാക്കാത്ത കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഒരു ദിവസത്തെ നിരാഹാര സമരം പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്.

വെല്ലൂര്‍, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തകര്‍ ‘വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാഞ്ഞ്’ ബിരിയാണിയും മദ്യവും അകത്താക്കിയത്.രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു സമരം.ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടിക്ക് കാവേരി വിഷയത്തിലുള്ള ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുകയാണ്.

Leave a Reply