കാവേരി പ്രശ്‌നം; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറ്റും

0
33
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മത്സരങ്ങളുടെ വേദി മാറ്റാൻ തീരുമാനിച്ചു. കാവേരി വിഷയം ഉയർത്തി നടക്കുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ബിസിസിഐയുടെ നടപടി. പുതിയ വേദി ഏതാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്നലെ ചെപ്പോക്കില്‍ നടന്നത് വലിയ സുരക്ഷാക്രമീകരണങ്ങളോടെയാണ്. സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സ്ഥലത്ത് പ്രതിഷേധം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കൂടി ചെപ്പോക്കില്‍ നടത്തുന്നത് ശ്രമകരമാകില്ലെന്നാണ് ബിസിസിഐ വാദം.

Leave a Reply