എടോടി: ബിവറേജ് ഔട്ട്‌ലെറ്റിനു മുന്നില്‍ മദ്യമെന്ന് കബളിപ്പിച്ച് കട്ടന്‍ചായ കുപ്പിലിയിലാക്കി വില്‍പ്പന നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എടോടിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിനു മുന്നിലാണ് വില്‍പ്പന നടത്തിയത്. മാഹി മദ്യമാണെന്ന് പറഞ്ഞായിരുന്നു വില്‍പ്പന. 400 രൂപയാണ് ഒരു ഫുള്‍ കുപ്പിക്ക് ഈടാക്കിയത്.
ലേബലും സീലുമൊക്കെയുള്ള കുപ്പിയായതിനാല്‍ ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. കഴിഞ്ഞാഴ്ച ഇതേ സംഘം ഇവിടെ മദ്യവില്‍പന നടത്തിയിരുന്നു. ഇവരെ വിശ്വാസത്തിലെടുത്ത മദ്യപര്‍ മുന്നും പിന്നും ആലോചിക്കാതെ മദ്യം വാങ്ങുകയും ചെയ്തു. എന്നാല്‍ കുപ്പി പൊട്ടിച്ച് മദ്യം ഒഴിക്കാന്‍ സമയമായപ്പോഴാണ് തട്ടിപ്പാണെന്ന് പലര്‍ക്കും മനസിലായത്.
തുടര്‍ന്ന് നാട്ടുകാരും ബിവറേജ് ജീവനക്കാരും ചേര്‍ന്ന സംഘത്തിലഉണ്ടായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. രണ്ടു കുപ്പി ‘മദ്യ’വും ഇയാളുടെ കയ്യില്‍ നിന്ന് പിടികൂടി. പ്രതിയേയും വടകര പോലീസിന് കൈമാറി.