കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിസന്ധിയെ തുടര്‍ന്ന് കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ച് അമേരിക്ക. ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ ഇന്ന് ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലുടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് പടരുന്ന പശ്ചാത്തലത്തിലും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പരിഗണിച്ചും കുടിയേറ്റം താത്ക്കാലികമായി തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ പോകുന്നെന്ന് ട്വിറ്ററിലൂടെയാണ് നേരത്തെ വ്യക്തമാക്കിയത്. കോവിഡ് മൂലമുള്ള തൊഴില്‍ നഷ്ടം കണക്കിലെടുത്താണ് യുഎസിലേയ്ക്കുള്ള കുടിയേറ്റം താത്ക്കാലികമായി യുഎസ് തടയുന്നതെന്നാണ് ട്രംപിന്റെ വാദം