തിരുവനന്തപുരം
കുട്ടനാട്, ചവറ മണ്ഡലങ്ങളിലേ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ.
നിലവിലെ ഭരണകാലം ഒരു വര്ഷം കൂടി ഉണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പ് നടത്താറുള്ളു. പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അടുത്ത വർഷം മെയ് മാസത്തോടെ അവസാനിക്കുമെന്നതിനാൽ ഉപതിരഞ്ഞെടുപ്പ് ഈ വർഷം മെയ് മാസം നടത്തേണ്ടതുണ്ട്. അതിനായി ഏപ്രിൽ അവസാനമോ മെയ് ആദ്യമൊ വിജ്ഞാപനം വരേണ്ടതുണ്ട്. അതിനാലാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിൽ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. കേരളത്തിൽ മാത്രമായി തിരഞ്ഞെടുപ്പ് നടത്തുവാനും സാധ്യത ഇല്ല.