കുട്ടനാട് സീറ്റ് : എൻ സി പി യിൽ കലഹം

0
19

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റിലെ സ്‌ഥാനാർത്ഥിത്വത്തെ ചൊല്ലി എൻ സി പി യിൽ കലഹം രൂക്ഷമായി. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനെ സ്‌ഥാനാർഥി ആക്കണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം ആവശ്യപ്പെടുകയും പാർട്ടിയിലെ ഒരു വിഭാഗം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തോമസ് കെ തോമസ് പൈഡ് സ്‌ഥാനാർഥി ആണെന്നും രാഷ്ട്രീയ പരിചയം ഇല്ലെന്നും ആരോപിക്കുന്ന ഒരു വിഭാഗം സംസ്‌ഥാന സെക്രട്ടറി ആയ സലീം പി മാത്യു വിന്റെ പേര് ഉയർത്തി കാണിക്കുന്നു. എന്നാൽ സംസ്‌ഥാന പ്രസിഡന്റ്‌ ദേശിയ ഭാരവാഹികൾക്ക് നൽകിയ പട്ടികയിൽ തോമസ് കെ തോമസിന്റെ പേര് മാത്രമാണ് ഉള്ളതെന്നുള്ള ആരോപണമാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയ്ക്ക് കാരണം. തോമസ് കെ തോമസിനോട് സിപിഎം ലെ ഒരു വിഭാഗത്തിനും എതിർപ്പ് ഉണ്ട്

Leave a Reply