കൊച്ചി
ലോക്ക് ഡൗൺ കാലത്ത് കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രം നിർമ്മിച്ച 47 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്‌ഥാനനത്ത് നടന്ന അന്വേഷണത്തിൽ 89 കേസ് ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള പോലീസ് സൈബർ ഡോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

കോവിഡ് 19 മൂലം ദിവസസേന ഉള്ള പഠനത്തിലും ഹോബികളിലും സ്മാർട്ട് ഫോണുകൾക്കും ഇന്റെര്നെറ്റിനും ഉപഭോക്താക്കൾ കൂടിയിരുന്നു. ഇതോടൊപ്പം തന്നെ സൈബർ കുറ്റകൃത്യങ്ങളും വൻതോതിലാണ് കൂടിയിട്ടുള്ളത്. ഇത്തരം ഓൺലൈൻ കുറ്റകൃത്യങ്ങളിൽ കുട്ടികൾക്ക് എതിരെയുള്ള ചൂഷണങ്ങളാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സൈബർ ഡോമിന് കീഴിലുള്ള കൗണ്ടറിങ് ചൈൽഡ് സെക്സ്വൽ എക്സ്പ്ലോയിട്ടേഷൻ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമണങ്ങൾ കൂടുന്നതായി കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ സൈബർ ഡോം നടത്തിയ റെയ്‌ഡിൽ 143 ഓളം മൊബൈൽ ഫോണുകളും മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തു. 6-15 വയസ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളാണ് പിടിച്ചെടുത്തവയിൽ അധികവും. ഇവ പ്രചരിപ്പിച്ച 90 ലധികം ഗ്രൂപ്പുകളും അഡ്മിൻമാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.