പോക്സോ നിയമഭേതഗി ബില്ലിന് അംഗീകാരം
ന്യൂഡല്‍ഹി: കുട്ടികളെ ലൈഗീക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക വധ ശിക്ഷനല്കുന്നതിനുള്ള പോക്‌സോ നിയമഭേതഗി ബില്ലിന് അംഗീകാരം. ഈ ബില്ലിന് ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയത്. തടയുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. സംസ്ഥാനത്ത് പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള പോക്സോ നിയമഭേദഗതി ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാല്‍ വധശിക്ഷ ഉറപ്പാക്കുന്ന ക്രിമിനല്‍ നിയമ ഭേദഗതിക്ക് പിന്നാലെയാണ് പോക്സോ നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്. ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ഈ വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ വച്ചെങ്കിലും ഇരുസഭകളിലും പാസാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് പോക്സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. 2012 ലെ പോക്സോ നിയമത്തിന്റെ രണ്ട്, നാല്, അഞ്ച്, ആറ്, ഒമ്പത്, 14, 15, 34,42 ,45 എന്നീ വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്. നാല്, അഞ്ച്, ആറ് വകുപ്പുകളിലെ ഭേദഗതിയിലൂടെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ഉള്‍പ്പെടുത്തിയത്. മുമ്പ് ഇത്തരം കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവും പരമാവധി ശിക്ഷ ജീവപര്യന്തവുമായിരുന്നു. കേന്ദ്രത്തില്‍ ഇ്്ത്തരം ഒരു ബില്ലാണ് വന്നതെങ്കില്‍ സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ പരിഗണിക്കാനായി പ്രത്യേക കോടി തന്നെ സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിനായി ഒരു ജില്ലാ ജഡ്ജി, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലില്‍ നിന്നും പുനര്‍വിന്യാസത്തിലൂടെയാണ് 10 തസ്തികകള്‍ കണ്ടെത്തുക. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു. ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2008 ല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട 549 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2018 ല്‍ അത് 4008 ആയി ഉയര്‍ന്നിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 14 പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുകയും മൂന്ന് കോടതികളെ പോക്സോ കേസുകള്‍ നടത്തുന്നതിനായി മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എറണാകുളത്ത് പ്രത്യേക പോക്സോ കോടതി സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.