കുട്ടിക്കാലത്ത് രാജ്ഞിയായി വേഷമിട്ടു; ഇന്ന് യഥാര്‍ത്ഥ ജീവിതത്തില്‍ രാജകുമാരി; മേഗന്‍ മാര്‍ക്കലിന്റെ വീഡിയോ കാണാം

0
33

നാം കുട്ടിക്കാലത്ത് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം വലുതാകുമ്പോള്‍ നടക്കണമെന്നില്ല. എന്നാല്‍ കുട്ടിക്കാലത്തെ ആഗ്രഹങ്ങള്‍ നാം കൂട്ടുകാരോടൊപ്പം അഭിനയിച്ച് സാധിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തിലും ഇത് സംഭവിച്ചാലോ. അഭിനയമല്ല. യഥാര്‍ത്ഥത്തില്‍. ഹാരിരാജകുമാരന്റെ വധുവാകാനൊരുങ്ങുന്ന മേഗന്‍ മാര്‍ക്കലിന്റെ ജീവിതത്തില്‍ അങ്ങനെയൊരുപാടു വിസ്മയങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

കുട്ടിക്കാലത്തെ കളികളുടെ ഭാഗമായി മേഗന്‍ മാര്‍ക്കല്‍ രാജ്ഞിയെപ്പോലെ അണിഞ്ഞൊരുങ്ങിയതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവരുടെ കൂട്ടുകാര്‍ തന്നെയാണ് അതിലൊരു കഥ പുറത്തുവിട്ടത്. സാധാരണക്കാര്‍ക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത മേഗന്റെ ഉയര്‍ച്ച വളരെ അഭിമാനത്തോടെയാണ് സുഹൃത്തുക്കള്‍ കാണുന്നത്. തങ്ങളുടെ കളിക്കൂട്ടിയായിരുന്ന മിടുക്കി മേഗന്‍ രാജകുമാരിയാകാനൊരുങ്ങുമ്പോള്‍ എട്ടുവയസ്സില്‍ രാജ്ഞിയായി വേഷമിട്ട മേഗന്റെ ദൃശ്യങ്ങളാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.

1960 ജനുവരി 29 ന് എടുത്ത വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നത്. അന്ന് മേഗന്റെ സുഹൃത്ത് നിക്കിന്റെ പിറന്നാളായിരുന്നു. നിക്കിന്റെ അച്ഛനുമമ്മയും ദൃശ്യശ്രവ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ എപ്പോഴും അവരുടെകൈയില്‍ ക്യാമറയുണ്ടാകുമായിരുന്നു. തന്റെ അമ്മ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിക്ക് പറയുന്നതിങ്ങനെ… അന്ന് ശരിക്കും എന്റെ പിറന്നാളായിരുന്നു പക്ഷേ നോക്കൂ അവളാണ് വീഡിയോയിലെ താരം. അവളായിരുന്നു ആ കളിക്കൂട്ടത്തിലെ നേതാവ്.രാജഞിയായി വേഷമിട്ട അവള്‍ ഞങ്ങള്‍ കുട്ടിക്കൂട്ടത്തിന് ഒരു രാജ്ഞിയെപ്പോലെ നിര്‍ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു.അല്ലയോ രാജ്ഞി എന്താണ് ചെയ്യേണ്ടതെന്നു ചോദിക്കുമ്പോള്‍ ഒരു രാജ്ഞിയുടെ മട്ടില്‍ മേഗന്‍ ആവശ്യപ്പെട്ടത് ഒന്‍പതുലക്ഷം കുക്കീസ് ഉണ്ടാക്കാനും അവള്‍ക്കായി ഒരുടുപ്പു തുന്നുവാനുമാണ്. അന്ന് അവള്‍ രാജ്ഞിയായി വേഷമിട്ടു ഇന്നിതാ ശരിക്കും രാജകുമാരിയാകാന്‍ പോകുന്നു. അവളുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളിലും ഞങ്ങള്‍ സന്തുഷ്ടരാണ്’.

അതിഥിവേഷത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ മേഗന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് രാജകുമാരിയായി.

Leave a Reply