ചൈനയിലെ ഈ കുഞ്ഞ് ജനിച്ചത് മൂന്ന് കാലുമായി. പതിനൊന്ന് മാസം ഈ കുഞ്ഞ് ജീവിച്ചതും ഈ മൂന്ന് കാലുമായിട്ടാണ്. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ മൂന്നാമത്തെ കാല് നീക്കം ചെയ്തു.പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ ശസ്ത്രക്രിയയിലൂടെയാണ് മൂന്നാമത്തെ കാല് നീക്കം ചെയ്തത്. മൂന്ന് കാലുമായിട്ടാണ് കുഞ്ഞ് ജനിച്ചതെങ്കിലും മൂന്നാമത്തെ കാല് കുഞ്ഞിന്റെ സ്വന്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കുഞ്ഞിന്റെ ഇരട്ട സഹോദരങ്ങളുടെ കാലാണ് മൂന്നാമത്തെ കാലായി മാറിയത്. പത്ത് ലക്ഷം പേരില്‍ ഒരു കുഞ്ഞിന് മാത്രമാണ് ഈ അവസ്ഥ വരാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.എന്തായാലും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും കുഞ്ഞിന്റെ മാതാപിതാക്കളും.
കുഞ്ഞ് ജനിച്ചപ്പം മുതല്‍ ഇവര്‍ നിരവധി ആശുപത്രികളില്‍ കുഞ്ഞിനെ കൊണ്ടുപോയി ഒടുവിലാണ് ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കില്‍ എത്തിയത്. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അമ്മ കൃത്യമായ ചെക്കപ്പുകള്‍ നടത്താതിരുന്നതിനാലാണ് കുഞ്ഞിന്റെ ഈ വൈകല്യം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയത്.