കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് എസ്പിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. ഐജിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നാലു മണിക്കൂര്‍ നീണ്ടു നിന്നു. എസ്പിക്കെതിരെ പൊലീസുകാരുടെ മൊഴികള്‍ വന്ന സാഹചര്യത്തിലാണ് അടിയന്തരമായി എസ്പിയെ ചോദ്യം ചെയ്തത്. പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
കേസില്‍ എ.വി. ജോര്‍ജിന്റെ വീഴ്ച വെളിവാക്കുന്ന മൂന്നു മൊഴികളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് എസ്പി മോശമായി പെരുമാറിയെന്നാണു റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മൊഴി പ്രത്യേക അന്വേഷണ രേഖപ്പെടുത്തി. എസ്പി ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ വഴിവിട്ടു പ്രോല്‍സാഹിപ്പിച്ചതിനും തെളിവു ലഭിച്ചു. ഇതുസംബന്ധിച്ചു വയര്‍ലെസ് സന്ദേശങ്ങള്‍ അടക്കം പരിശോധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.