ന്യൂഡല്‍ഹി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് യുവ എം.എല്‍.എമാരാണെന്ന് ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ യുവ എം.എല്‍.എമാര്‍ ആരുടെ?യെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചു എന്ന് അവര്‍ തന്നെ പറയും. രാജ്യസഭ സീറ്റ് നല്കുന്ന കാര്യത്തില്‍ ഗൂഢാലോചന ഉണ്ടായി എന്ന ആരോപണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും മറുപടി നല്കട്ടെയെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത് നന്നായെന്ന് പറഞ്ഞ അദ്ദേഹം പരാതി നല്കുമ്പോള് കാര്യങ്ങള്‍ എന്താണെന്ന് കുര്യന് മനസിലാകുമെന്നുംകൂട്ടിച്ചേര്ത്തു.