Monday, November 25, 2024
HomeNewsകുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടുവയസുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് പോയി

കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടുവയസുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് പോയി

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയത് പ്രതിസന്ധി വർധിപ്പിച്ചു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴൽക്കിണറിൽ പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത്താണ് അപകടത്തിൽപ്പെട്ടത്.

25 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെ വഴുതി പോയി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 13 മണിക്കൂറിലധികമായി രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

അഞ്ചുവർഷംമുമ്പ് കുഴിച്ച കിണർ വെള്ളമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണ്. വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് പതിവുപോലെ കളിക്കുകയായിരുന്നു കുട്ടി. എന്നാൽ, മഴപെയ്ത് കുതിർന്ന കിണർക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്കുവീണ കുട്ടി താഴ്ചയിൽ കുടുങ്ങിക്കിടന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കുഴൽക്കിണറിനുള്ളിൽനിന്ന് കരച്ചിൽശബ്ദം കേട്ടു

വിവരമറിഞ്ഞ് മണപ്പാറയിൽനിന്ന് ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിതി സങ്കീർണമാണെന്ന് കണ്ടതോടെ കൂടുതൽ രക്ഷാസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാൽ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കൽ സംഘം കിണറിനുള്ളിലേക്ക് ഓക്സിജൻ എത്തിച്ചിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments