Sunday, September 29, 2024
HomeNRIKUWAITകുവൈറ്റിൽ കൂടുതൽ ഇളവുകൾ

കുവൈറ്റിൽ കൂടുതൽ ഇളവുകൾ

കുവൈത്ത്‌ സിറ്റി

കുവൈത്തിൽ കൊറോറോണ വൈറസ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തി.

രാജ്യത്തെ ജന ജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടു വരുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതി ഇന്നലെ ആരംഭിച്ചതോടെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും അധികം രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ ഫർവ്വാനിയ ആരോഗ്യ മേഖലയിൽ നിന്ന്. ഇന്നലെ വരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട 46,195 രോഗ ബാധിതരിൽ 31.79 ശതമാനം പേരും ഫർവ്വാനിയ ആരോഗ്യ മേഖലയിൽ നിന്നുള്ളവരാണു.രോഗ ബാധിതരിൽ .24.28 ശതമാനം പേർ അഹമദി ആരോഗ്യമേലയിൽ നിന്നുള്ളവരാണു.ജഹറ , ഹവല്ലി ആരോഗ്യ മേഖലയിൽ നിന്ന് യഥാ ക്രമം 16.99 % , 16.67 % പേരും ഇന്നലെ വരെ രോഗ ബാധിതരായി. കേപിറ്റൽ ആരോഗ്യ മേഖലയിൽ നിന്നാണു ഏറ്റവും കുറഞ്ഞ രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. 10.27 ശതമാനം. ഈ കാലയളവിൽ ആകെ 354 മരണങ്ങളാണു റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. 37030 പേർ ഇന്നലെ വരെയായി രോഗ മുക്തരാവുകയും ചെയ്തു.ജൂൺ മാസത്തിലാണു രാജ്യത്ത്‌ സ്വദേശികൾക്കിടയിൽ രോഗ ബാധാ നിരക്ക്‌ ഗണ്യമായി ഉയർന്നത്‌..ഇന്നലെ വരെയുള്ള ആകെ 46195 രോഗികളിൽ 14679 പേർ സ്വദേശികളാണു. മെയ്‌ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം സ്വദേശി രോഗികളുടെ എണ്ണം 5337 ആയിരുന്നു. എന്നാൽ ജൂൺ മാസത്തിൽ മാത്രം 9342 സ്വദേശികളാണു രോഗ ബാധിതരായത്‌.ഇതോടെ ഇന്നലെ വരെയുള്ള സ്വദേശികളായ രോഗികളുടെ എണ്ണം 14679 ആയി ഉയർന്നു.അതായത്‌ ആകെ രോഗ ബാധിതരായവരിൽ 31.8 ശതമാനം സ്വദേശികളാണു. 31516 രോഗികൾ( 68.2 ശതമാനം) 47 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാണു. മെയ്‌ മാസത്തിലാണു ഏറ്റവും അധികം രോഗ ബാധയും മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌.മെയ്‌ മാസത്തിൽ മാത്രമായി 23,019 രോഗ ബാധയും 186 മരണങ്ങളുമാണ് ഉണ്ടായത്‌. എന്നാൽ ജൂൺ മാസം ഏറെ കുറെ ആശ്വാസത്തിന്റേതായിരുന്നു. ഏറ്റവും അധികം രോഗ മുക്തി ലഭിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതും മരണ നിരക്ക്‌ ഗണ്യമായി കുറഞ്ഞതുംജൂണിൽ ആയിരുന്നു. 25644 പേരാണു ജൂൺ മാസത്തിൽ മാത്രമായി രോഗ മുക്തി നേടി ജീവിതത്തിലേക്ക്‌ തിരികെയെത്തിയത്‌. രാജ്യത്ത്‌ സമ്പൂർണ്ണ കർ ഫ്യൂ പ്രഖ്യാപിച്ചത്‌ മുതൽ അത്‌ ഭാഗികമായി മാറ്റുന്നത്‌ വരെയുള്ള കാലയളവിൽ 18,569 രോഗ ബാധയാണു റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌.അതേ സമയം ഏപ്രിൽ 6 മുതൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയ ജിലീബ്‌ , മഹബൂല പ്രദേശങ്ങളിൽ നിന്ന് ഇന്നലെ വരെയായി 3351 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. മെയ്‌ 6 മുതൽ ലോക്ക്‌ ഡൗൺ നില നിൽക്കുന്ന ഫർവ്വാനിയയിൽ നിന്ന് മാത്രം ഇന്നലെ വരെയായി 3209 രോഗ ബാധയാണു റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.രാജ്യത്ത്‌ ആദ്യ മായി കൊറോണ വൈറസ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഫെബ്രുവരി 24 മുതൽ ഇന്നലെ വരെയുള്ള 128 ദിവസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കിൽ രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ മെയ്‌ 19 നാണു .1073 പേർക്കാണു അന്നു രോഗ ബാധയേറ്റത്‌.ജൂൺ 1 നു ഏറ്റവും ഉയർന്ന നിരക്കിൽ രോഗ മുക്തി റിപ്പോർട്ട്‌ ചെയ്യപ്പെട്ട ദിവസമായിരുന്നു. 1513 പേരാണു അന്ന് രോഗ മുക്തരായത്‌. മെയ്‌ 16 , 30 തിയ്യതികളിൽ രാജ്യത്ത്‌ ഏറ്റവും അധികം മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. 11 പേർ വീതമാണു ഈ രണ്ടു ദിവസങ്ങളിലായി മരണമടഞ്ഞത്‌.മെയ്‌ 30 നു തന്നെയാണു ഏറ്റവും അധികം പേർ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടതും.206 പേർ. മാർച്ച്‌ 2 , 3 , 5 എന്നീ
മൂന്നു ദിവസങ്ങളിൽ രാജ്യത്ത്‌ ഒരിടത്തും രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പിട്ടില്ല.മാർച്ച്‌ 24 , ഏപ്രിൽ 4 എന്നീ തിയ്യതികളിൽ രോഗ ബാധിതരുടെ പട്ടികയിൽ സ്വദേശികൾ ഇല്ലാത്ത ദിവസങ്ങളുമായിരുന്നു.47 രാജ്യക്കാർക്കാണു ഇത്‌ വരെ രാജ്യത്ത്‌ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.
2020 മെയ് 4 വരെ കൊറോണ വൈറസ് ബാധിധരായ രാജ്യക്കാരുടെ എണ്ണം തരം തിരിച്ചു കൊണ്ടായിരുന്നു ആരോഗ്യ മന്ത്രാലയം പുറത്ത്‌ വിട്ടിരുന്നത്‌. എന്നാൽ ഇതിനു ശേഷം ഇത്‌ ഇന്ത്യ , ഈജിപ്ത്‌ , ബംഗ്ലാദേശ്‌ , കുവൈത്ത്‌ എന്നീ രാജ്യക്കാരുടെ എണ്ണം മാത്രമായി പുറത്ത്‌ വിടുന്ന രീതിയിലേക്ക്‌ മാറ്റി.
രോഗം ബാധിച്ചവരിൽ 10783 പേരുടെയും രോഗ ബാധയുടെ ഉറവിടം ഇത്‌ വരെ കണ്ടത്താനായിട്ടില്ല.
മെയ് 6 മുതൽ രോഗ ബാധിതരായവരുടെ എണ്ണം 5 ആരോഗ്യ മേഖലകളിൽ നിന്നായി തരം തിരിച്ചാണു ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്നത്‌.ഇതേ രീതിയിൽ ഏറ്റവും അധികം രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന പാർപ്പിടെ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ട്‌ പുറത്തു വിടുന്ന സമ്പ്രദായവും ആവിഷ്കരിച്ചു..ഇന്നലെ വരെ മരിച്ച 89 ശതമാനം പേരുടെയും വിശദാംശങ്ങൾ പുറത്ത്‌ വിട്ടിട്ടില്ല.
മെയ് 8 വരെ മരണമടഞ്ഞവരുടെ രാജ്യം , പ്രായം, ലിംഗം , തീവ്രപരിചരണത്തിൽ എത്ര കാലം ചികിൽസയിൽ കഴിഞ്ഞു മുതലായ വിവരങ്ങളോട്‌ കൂടിയാണു മരണ വിവരം പുറത്തു വിട്ടത്‌. എന്നാൽ മെയ്‌ 8 നു ഈ സമ്പ്രദായം ആരോഗ്യ മന്ത്രാലയം അവസാനിപ്പിക്കുകയായിരുന്നു.അന്ന് വരെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം 15 ഇന്ത്യക്കാരാണു ആകെ മരണമടഞ്ഞത്‌. അതേ പോലെ ജൂൺ 17 നുശേഷം സ്വദേശി കൾ ഒഴികെയുള്ള രോഗ ബാധിതരായ രാജ്യക്കാരുടെ എണ്ണം തരം തിരിച്ചു പുറത്തു വിടുന്നതും നിർത്തലാക്കി. അന്നു വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 9993 ഇന്ത്യക്കാർക്കാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. അനൗദ്യോഗികമായി ലഭിച്ച കണക്കുകൾ പ്രകാരം ജൂൺ 30 വരെ 47 മലയാളികളാണു രാജ്യത്ത്‌ കോവിഡ്‌ ബാധയേറ്റ്‌ മരണമടഞ്ഞത്‌.
രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയുമായി ബന്ധപ്പെട്ട പ്രധാന സംഭവ വികാസങ്ങളുടെ നാൾ വഴികൾ ഇങ്ങനെ.

  • ഫെബ്രുവരി 24: രാജ്യത്ത്‌ ആദ്യ കൊവിഡ്‌ ബാധ
    റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. വിദേശത്ത്‌ നിന്നും എത്തിയ ഒരു സ്വദേശിക്കും ഒരു സൗദി പൗരനും ഒരു ഈജിപ്ത്‌ കാരനും അടക്കം 3 പേർക്കാണു വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌.
  • ഫെബ്രുവരി 24 : ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായുള്ള മുഴുവൻ പരിപാടികളും റദ്ധു ചെയ്തു.
    *ഫെബ്രുവരി 26 : രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
  • ഫെബ്രുവരി 28 : രാജ്യത്തെ മുഴുവൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു.
  • മാർച്ച്‌ 3: ഇന്ത്യ അടക്കമുള്ള 10 വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക്‌ കോവിഡ്‌ മുക്ത സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി.
    *മാർച്ച്‌ 5 : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ കോവിഡ്‌ മുക്ത സർട്ടിഫിക്കറ്റ്‌ നിബന്ധനയിൽ നിന്നും ഒഴിവാക്കി.പകരം കുവൈത്തിൽ വെച്ച്‌ പരിശോധന നടത്തണമെന്ന വ്യവസ്ഥ ഏർപ്പെടുത്തി.
  • മാർച്ച്‌ 7 : ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള കാർഗ്ഗോ വിമാനങ്ങൾ ഒഴികെയുള്ള മുഴുവൻ വിമാന സർവ്വീസുകൾക്കും വിലക്ക്‌ ഏർപ്പെടുത്തി.
    *മാർച്ച്‌ 9 : രാജ്യത്ത്‌ ആദ്യമായി ഒരാൾ കോവിഡ്‌ ബാധയിൽ നിന്നും രോഗ വിമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
    *മാർച്ച് 11: സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളുടെ പൊതു അവധി വരെ നീട്ടി.
    *മാർച്ച്‌ 12: പൊതു ഗതാഗത സംവിധാനം നിരോധിച്ചു
    *മാർച്ച് 13 : രാജ്യത്ത്‌ മുഴുവൻ ആരാധനാലയങ്ങളും അടച്ചു പൂട്ടാൻ തീരുമാനം.
    *മാർച്ച്‌ 15 : രാജ്യത്തെ മുഴുവൻ ഷോപ്പിംഗ്‌ മാളുകൾ , വാണിജ്യ സമുച്ചയങ്ങൾ മുതലായവ അടച്ചു പൂട്ടാൻ തീരുമാനിച്ചു.
    *മാർച്ച്‌ 18 : നോമ്പു തുറ ടെന്റുകൾക്ക്‌ നിരോധനം ഏർപ്പെടുത്തി.
    *മാർച്ച്‌ 19 : രാജ്യത്തെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപനങ്ങളുടെയും അവധി ഓഗസ്ത്‌ 3 വരെ നീട്ടി.
    *മാർച്ച്‌ 20 : രാജ്യത്തെ മുഴുവൻ താമസക്കാർക്കും ഒരു മാസത്തേക്ക്‌ പ്രതി ദിനം 5 ജി.ബി.ഇന്റർന്നെറ്റും ഫോൺ വിളിയും സൗജന്യമാക്കി.
    *മാർച്ച് 22 : രാജ്യത്ത്‌ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി.സർക്കാർ അവധി വീണ്ടും നീട്ടി.
    *മാർച്ച്‌ 22 : ടാക്സി സർവ്വീസുകൾ നിരോധിച്ചു.
    *ഏപ്രിൽ 4: രാജ്യത്ത്‌ കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം. മരണമടഞ്ഞത്‌ ഗുജറാത്ത്‌ സ്വദേശിയായ 46 കാരനായ വിനയ കുമാർ.
    *ഏപ്രിൽ 6 : ജലീബ് അൽ-ഷുയൂഖ്, മഹബൂല പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തി.
    കർ ഫ്യ്പ്പ്‌ സമയം വൈകീട്ട്‌ 4 മുതൽ കാലത്ത്‌ 8 മണി വരെയാക്കി.
    *ഏപ്രിൽ 29 : കോവിഡ്‌ ബാധയേറ്റ്‌ ആദ്യ മലയാളി മരണമടഞ്ഞു. മരണമടഞ്ഞത്‌ പത്തനം തിട്ട ഇടയാറന്മുള സ്വദേശി വടക്ക്കനോട്ടിൽ രാജേഷ്‌ കുട്ടപ്പൻ നായർ ( 52).
    *മെയ്‌ 9: വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനം കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു.
    *മെയ് 10: മൂന്നഴ്ചത്തേക്ക്‌ രാജ്യത്ത്‌ സമ്പൂർണ്ണ കർ ഫ്യൂ പ്രഖ്യാപിച്ചു.
    *മെയ് 30 : സമ്പൂർണ്ണ കർ ഫ്യൂ പിൻ വലിച്ചു ഭാഗികമാക്കി. മഹബൂല , ജിലീബ്‌ പ്രദേശങ്ങൾക്കൊപ്പം ഖൈത്താൻ,ഫർ വാനിയ, ഹവല്ലി മുതലായ പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തി.
    *ജൂൺ 10: രാജ്യത്തെ പള്ളികൾ തുറന്നു. ജുമു ‘ അ നമസ്കാരം ഒഴികെയുള്ള അഞ്ചു നേരത്തെ പ്രാർത്ഥനകൾ ആരംഭിച്ചു.
    *ജൂൺ 11: ഇന്ത്യയിലേക്കുള്ള യാത്രക്കാരുമായി ഇൻഡിഗോ എയർലൈൻസിന്റെ ആദ്യ ചാർട്ടേർദ്‌ വിമാനം തിരുവനന്തപുരത്തേക്ക്‌ പറന്നു.
  • ജൂൺ 30 : സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ രണ്ടാം ഘട്ടത്തിലേക്ക് കുവൈറ്റ് പ്രവേശിച്ചു.
RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments