കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ ബാധയെ തുടർന്ന് ഒരു ഇന്ത്യക്കാരൻ അടക്കം
ക്കം ഇന്ന് 3 പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.മരണമടഞ്ഞ ഇന്ത്യക്കാരനു 34 വയസ് പ്രായമായിരുന്നു. 43 വയസ് പ്രായമായ ബംഗ്ലാദേശി , 71 കാരനായജോർഡാനിയൻ എന്നിവരണു ഇന്ന് മരണമടഞ്ഞ മറ്റുള്ളവർ ജാബിർ ആശുപത്രിയിൽ കൊറോണ വൈറസ് ബാധയേറ്റ് ചികിൽസയിലായിരുന്നു ഇവർ എല്ലാവരും..ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 33 ആയി. ഇവരിൽ 12 പേർ ഇന്ത്യക്കാരാണു. 101 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ ഇത് വരെയായി ആകെ 1704 പേർ കൊറോണ വൈറസ് ബാധയിൽ നിന്നും രോഗമുക്തി നേടി. ഇന്ന് 93 ഇന്ത്യക്കാർ അടക്കം ആകെ 242 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 4619 ആയി. ഇവരിൽ 2090 പേർ ഇന്ത്യാക്കാരാണു..ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 93 ഇന്ത്യക്കാരിൽ മുഴുവൻ പേർക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണു രോഗ ബാധയേറ്റത്. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ 242 രോഗികളിൽ 232 പേർക്ക് രോഗബാധയേറ്റവരുമായുള്ള സമ്പർക്കം വഴിയും 7 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണു 3 പേർ കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടൻ , യു.എ.ഈ , എന്നിവിടങ്ങളിൽ നിന്നും ഒഴിപ്പിച്ചു കൊണ്ടു വന്നവരാണു. ഇവർ മുഴുവൻ പേരും സ്വദേശികളാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. സ്വദേശികൾ 42 ഈജിപ്ത്‌കാർ 31, ബംഗ്ലാദേശികൾ 21 പാകിസ്ഥാൻ 8 , ബിദൂനി 3 , സിറിയ 7, ജോർദ്ദാൻ .3., നേപ്പാൾ 3 സൗദി. 3 , .. , ഫിലിപ്പീൻസ് 13., ലബനോൻ 2, അഫ്ഘാനിസ്ഥാൻ 1..,സുഡാൻ 4, ഇറാൻ 1 , .,ഇൻഡോനേഷ്യ. 1, ബനൻ 1 , ഇങ്ക 1.താീ ലാന്റ് 1, ഫലസ്ത്വീൻ 1, യു.എ.ഈ.1. ആകെ
.2883 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.ഇവരിൽ 69 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും 34 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.