കുവൈറ്റിൽ കൊറോണ ബാധിതരുടെ എണ്ണം 266, അതിൽ 25 ഇന്ത്യക്കാർ: കർഫ്യു സമയങ്ങളിൽ പുറത്തിറങ്ങാൻ ഇനി ബാർകോഡ്. മെഹ്‌ലുബൈയിൽ 5 കെട്ടിടങ്ങൾ കോവിഡ് നിരീക്ഷണത്തിൽ

0
18

കുവൈറ്റ് സിറ്റി :

കുവൈറ്റിലെ കൊറോണ ബാധിതരുടെ എണ്ണം, 266 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 25 പേർ ഇന്ത്യക്കാർ ആണ്. 72 പേരാണ് ഇതുവരെ രോഗവിമുക്തി നേരിടുന്നത്.

മഹ്ബൂലയിൽ
600 പേരോളം വസിക്കുന്ന അഞ്ച് റെസിഡെൻഷ്യൻ കെട്ടിടങ്ങൾ നിരീക്ഷണത്തിലാക്കി. ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണിത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടരുന്ന നിയന്ത്രണങ്ങൾ തുടരും. കർഫ്യു സമയങ്ങളിൽ ഉപയോഗിച്ചിരുന്ന പാസിന് പകരം ഏപ്രിൽ 1 മുതൽ ബാർകോഡ് സംവിധാനം നിലവിൽ വരും. അപേക്ഷകരുടെ മൊബൈലിലൂടെയാണ് സംവിധാനം സ്‌ഥാപിക്കപ്പെടുക. കുവൈറ്റിലെ 41 ചാരിറ്റികൾ 30 മില്യൻ ഡോളർ തുക സന്നദ്ധ പ്രവർത്തനങ്ങൾക്കായി സമാഹരിച്ച് നൽകി

Leave a Reply