Saturday, November 16, 2024
HomeNRIKUWAITകുവൈറ്റിൽ കോവിഡ് ബാധിച്ച് 10 പേർ കൂടി മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ച് 10 പേർ കൂടി മരിച്ചു

കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 10 പേർ മരണമടഞ്ഞു. 1005 പേർക്ക് കൂടി രോഗ മുക്തി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 10 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ .ഇന്ന് കോവിഡ്‌ മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 254 ആയി. 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 31131 ആയി. ഇവരിൽ 9095 പേർ ഇന്ത്യക്കാരാണു..ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയാണ്.

രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു.ഫർവ്വാനിയ 155,അഹമദി 138, ജഹറ 85. ഹവല്ലി 69, കേപിറ്റൽ 40 , രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ജലീബിൽനിന്ന് 32 പേർക്കും ഫർവ്വാനിയയിൽ നിന്നും 50 പേരും , മഹ്‌ബൂല യിൽ നിന്ന് 38 പേർക്കും ഫിർദൗസിൽ നിന്ന് 18 പേർക്കും ഹവല്ലിയിൽ നിന്ന് 21 സഹദ് അല് അബ്ദുള്ള യിൽ നിന്ന് 20 പേർക്കുമാണ് രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. സ്വദേശികൾ 195, ഈജിപ്ത്‌കാർ 81.,ബംഗ്ലാദേശികൾ 47 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു.ഇന്ന് 1005 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 19282 ആയി. ആകെ. 11595 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 180 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments