കുവൈറ്റിൽ 213 പേർക്ക് കൂടി കോവിഡ് : ഓരോ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് മരണം

0
33

കുവൈത്ത് സിറ്റി

കൊറോണ :കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് മരണം
ഇരുപത്തിനാല് മണിക്കൂറിനിടയിൽ 61 ഇന്ത്യക്കാർ ഉൾപ്പെടെ 213 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3288 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല് സനദ് വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ രണ്ട് മരണം ഉൾപ്പടെ ഇതുവരെ 22 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരിച്ചവർ 54 വയസ്സുള്ള ഒരു ഇന്ത്യൻ പൗരനും, 53 വയസ്സുള്ള കുവൈത്തി സ്വദേശിയുമാണ്.

കുവൈത്ത് സിറ്റി
കുവൈത്തിൽ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 206 പേർ കൊറോണ മുക്തരായി
ഇതോടെ രാജ്യത്ത് വൈറസ് ബാധയിൽ നിന്നും മോചനം നേടിയവർ ആകെ 1012 ആയതായി ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്സബാഹ് അറിയിച്ചു

Leave a Reply