കുവൈറ്റ് സിറ്റി
കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയി. ഇതിൽ 59 പേർ ഇന്ത്യക്കാരാണ്. ഇന്ന് രോഗം സ്‌ഥിരീകരിച്ച 28 പേരിൽ 24 പേരും ഇന്ത്യക്കാരാണ്. രണ്ട് ദിവസത്തിനിടെ 48 പേർക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇന്ന് രോഗം സ്‌ഥിരീകരിച്ചതിൽ 18 പേർ സർക്കാരിന്റെ നിരീക്ഷണ ക്യാമ്പിൽ കഴിഞ്ഞവരാണ്. 80 പേർ ഇതുവരെ രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്സബാഹ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭാഗിക നിരോധനം തുടരും. വിദേശികൾ കൂടുതലായി താമസിക്കുന്ന ഇടങ്ങളിൽ സമ്പൂർണ്ണ കർഫ്യുവിന് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുവൈറ്റ് അമീർ ഷെയ്ക്ക് സഹാബ് അൽ അഹമ്മദ് അൽ സബാഹ് 50 ദശലക്ഷം ദിനാർ നൽകി