കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്ന് 7 പേർ മരണമടഞ്ഞു. 514 പേർക്ക് കൂടി രോഗ മുക്തി:
കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്ന് 7 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ .ഇന്ന് കോവിഡ് മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 326 ആയി. 505 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 39650 ആയി. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയാണ്.
രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ.
അഹമ്മദി :132
ഫർവാനിയ :142
ജഹ്‌റ :131
ഹവല്ലി :54
ക്യാപിറ്റൽ :46
രോഗബാധിതരുടെ താമസ കേന്ദ്രങ്ങൾ തിരിച്ചുള്ള കണക്കുകൾ
ഫർവാനിയ : 57
നസീം : 28
അബ്ദലി: 22
ജലീബ് : 18
ഫിർദൗസ് : 18
സഹദ് അൽ അബ്ദുല്ല: 16
എന്നിങ്ങനെയാണ്
ഇന്ന് രോഗബാധിതരായ സ്വദേശികൾ 231
ബാക്കി മറ്റ് രാജ്യക്കാർ എന്നിങ്ങനെയാണ്.
ഇന്ന് 514 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 31240 ആയി. ആകെ. 8084 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്.ഇവരിൽ 186 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.