കുവൈറ്റ് സിറ്റി
കുവൈറ്റിൽ കൊറോണ ബാധിതരുടെ എണ്ണം 665 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ച 109 പേരിൽ 79 പേരും ഇന്ത്യകാരാണ്. ഇതോടെ കുവൈറ്റിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 304 ആയി. 103 പേർ ഇതുവരെ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. സർക്കാർ അവധി ഏപ്രിൽ 26 വരെ നീട്ടി വെയ്ക്കുകയും കർഫ്യു വൈകിട്ട് 5 മുതൽ രാവിലെ 6 വരെ നീട്ടുകയും ചെയ്തു