Saturday, November 16, 2024
HomeNRIKUWAITകുവൈറ്റിൽ 93 പേർക്ക് കൂടി കൊറോണ: 64 ഇന്ത്യക്കാർ, പ്രവാസികൾക്ക് അബ്സെന്റ് പെർമിറ്റ് നീട്ടി...

കുവൈറ്റിൽ 93 പേർക്ക് കൂടി കൊറോണ: 64 ഇന്ത്യക്കാർ, പ്രവാസികൾക്ക് അബ്സെന്റ് പെർമിറ്റ് നീട്ടി നൽകും

കുവൈറ്റ് സിറ്റി

കുവൈറ്റിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1751 ആയി ഉയർന്നു. ഇന്ന് സ്‌ഥിരീകരിച്ച 93 പേരിൽ 64 പേരും ഇന്ത്യക്കാരാണ്. 6 പേരാണ് ഇതുവരെ മരണമടഞ്ഞത്.

പ്രവാസികൾക്കായി 3 മാസത്തെ അബ്സെന്റ് പെർമിറ്റ്‌ നീട്ടി നൽകും.

കൊറോണ പ്രതിസന്ധി നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആനുകൂല്യവുമായി കുവൈറ്റ് മൂന്ന് മാസത്തേക്ക് ആബ്സെന്റ് പെർമിറ്റ് ദീർഘിപ്പിച്ചു നൽകും


ഇപ്പോൾ നാട്ടിൽ തുടരുന്ന പ്രവാസികൾ സാധുവായ വിസ ഉള്ളവരാണെങ്കിൽ(കുവൈത്തിലെ റെസിഡൻസി കാലാവധി അവസാനിക്കാത്തവർ ) ഇവർക്ക് മൂന്നു മാസം കൂടി ആബ്സെന്റ് പെർമിറ്റ് ദീർഘിപ്പിച്ചു നൽകുന്നതാണ് . അൽ ഖബാസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
മാർച്ച്‌ 1 മുതൽ മെയ് 31 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക
കുവൈത്ത് നിയമപ്രകാരം ആറുമാസത്തോളം മാത്രമേ നാട്ടിൽ ലീവിൽ തുടരാൻ കഴിയുകയുള്ളൂ
ഇത്തരത്തിൽ ആറുമാസത്തെ കാലാവധി കഴിഞ്ഞവർക്കാണ് പുതിയ ഇളവ്‌ പ്രയോജനപ്പെടുക
എന്നാൽ കുവൈത്തിന് പുറത്തായിരിക്കെ റെസിഡൻസി കാലാവധി കഴിഞ്ഞവർ താൽക്കാലിക വിസയ്ക്ക് അപേക്ഷിക്കേണ്ടി വരും

നേരത്തെ കുവൈത്തിൽ മാർച്ച്‌ 1 നു ശേഷം കാലാവധി അവസാനിച്ച എല്ലാ വിധ താമസരേഖയിൽ കഴിയുന്നവർക്കും മെയ്‌ 31 വരേ കാലാവധിയുള്ള താൽക്കാലിക താമസരേഖ കമ്പ്യൂട്ടർ സംവിധാനം വഴി സ്വമേധയാ ദീർഗ്ഘിപ്പിച്ചു നൽകിയിരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments