Sunday, October 6, 2024
HomeLatest Newsകു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ആ​ൾ​ദൈ​വ​ങ്ങ​ളെ തൂ​ക്കി​ലേ​റ്റ​ണം: ബാ​ബാ രാം​ദേ​വ്

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ആ​ൾ​ദൈ​വ​ങ്ങ​ളെ തൂ​ക്കി​ലേ​റ്റ​ണം: ബാ​ബാ രാം​ദേ​വ്

കോ​ട്ട: കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ആ​ൾ​ദൈ​വ​ങ്ങ​ളെ​യും ബാ​ബാ​മാ​രെ​യും തൂ​ക്കി​ലേ​റ്റ​ണ​മെ​ന്ന് വി​വാ​ദ യോ​ഗാ​ഗു​രു ബാ​ബാ രാം​ദേ​വ്. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് രാം​ദേ​വ് ആ​ൾ​ദൈ​വ​ങ്ങ​ൾ​ക്കെ​തി​രേ നി​ല​പാ​ടെ​ടു​ത്ത​ത്.

പ​രി​ധി ലം​ഘി​ക്കു​ന്ന ആ​ൾ​ദൈ​വ​ങ്ങ​ളെ​യും ബാ​ബാ​മാ​രെ​യും ജ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​രു​ത്. അ​വ​രെ മ​ര​ണം​വ​രെ തൂ​ക്കി​ലേ​റ്റ​ണം. അ​തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കാ​ൻ പാ​ടി​ല്ല- രാം​ദേ​വ് പ​റ​ഞ്ഞു. എ​ല്ലാ തൊ​ഴി​ലി​നും അ​തിന്‍റേ​താ​യ പ​രി​മി​തി​ക​ളു​ണ്ട്. എ​ല്ലാ ജോ​ലി​ക​ൾ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​മു​ണ്ട്. ബാ​ബാ​മാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. കാ​വി വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച​തു​കൊ​ണ്ടു​മാ​ത്രം ഒ​രാ​ളെ ബാ​ബ എ​ന്നു വി​ളി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ല്ലാം വ്യ​ക്തി​ത്വ​ത്തി​ലാ​ണ്- രാം​ദേ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗു​ർ​മീ​ത് റാം ​റ​ഹിം, ആ​ശാ​റാം ബാ​പ്പു, നി​ർ​മ​ൽ ബാ​ബ, രാ​ധെ മാ, ​ഖു​ഷി മ​ഹാ​രാ​ജ്, രാം​പാ​ൽ, സ്വാ​മി അ​സീ​മാ​ന​ന്ദ് എ​ന്നി​വ​രൊ​ക്കെ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ള്ള ആ​ൾ​ദൈ​വ​ങ്ങ​ളാ​ണ്. ഇ​വ​രി​ൽ ചി​ല​ർ നി​ല​വി​ൽ അ​ഴി​ക്കു​ള്ളി​ലു​മാ​ണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments