കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്റ പൊന്നാമറ്റം വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡി.ജി.പി അന്വേഷണ പുരോഗതി വിലയിരുത്തും.
ഡി.ജി.പിയുടെ സാന്നിദ്ധ്യത്തിൽ അന്വേഷണ സംഘം പത്ത് മണിക്ക് യോഗം ചേരും. കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകൾ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതൽ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. അതേസമയം, പൊന്നാമറ്റം വീട്ടിൽ നിന്ന് തെളിവെടുപ്പിനിടെ ലഭിച്ച തവിട്ട് നിറത്തിലുള്ള പൊടി സയനൈഡ് ആണോ എന്ന് കണ്ടത്താൻ കൂടുതൽ രാസപരിശോധനക്ക് അയക്കും. ജോളിയെയും മാത്യുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്