‘കൃത്യമായ ഫോളോഅപ്പ് ഉണ്ടാകുന്നില്ല, ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യാത്തവരുമുണ്ട്’; കളക്ടര്‍മാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

0
26

തിരുവനന്തപുരം: ജില്ലാ കളക്ടര്‍മാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ടെന്നും കാര്യങ്ങളില്‍ ഫോളോഅപ്പ് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ട്. എഡിഎം ഉള്‍പ്പടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാന്‍ പറയുന്ന കാര്യങ്ങള്‍ ചില കളക്ടര്‍മാര്‍ അറിയിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി വിമര്‍ശിച്ചു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലായിരുന്നു ഇന്ന് ചേര്‍ന്നത്. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയവയാണ് രണ്ട് ദിവസത്തെ യോഗത്തിലെ പ്രധാന ചര്‍ച്ച.

Leave a Reply