കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് കീറി തച്ചങ്കിരിയും , തൊഴിലാളി ദിനത്തില്‍ കണ്ടക്ടറായി ഐ.പി.എസ്സുകാരന്റെ പരകായപ്രവേശം (വീഡിയോ)

0
35

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടു മനസ്സിലാക്കുവാനായി സി.എം.ഡി. മെയ്ദിനത്തില്‍ കണ്ടക്ടറായി സേവനം അനുഷ്ഠിക്കുന്നു. യാത്രക്കാരുടെയും പൊതുജനങ്ങളുടേയും ഗടഞഠഇ യെക്കുറിച്ചുള്ള പ്രതികരണങ്ങളും അദ്ദേഹം വിലയിരുത്തുന്നതാണ്.

പുതിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മെഷീന്റെ കാര്യക്ഷമത, അതുപയോഗിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനുള്ള ബുദ്ധിമുട്ട്, എന്തൊക്കെ പുതിയ സാധ്യതകള്‍ ഇ.ടി.എം മെഷീനുകളില്‍ ഇനിയും ഉപയോഗപ്പെടുത്താനാകും എന്നു തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുന്നതിനും ഇപ്പോള്‍ നിലവിലുള്ള മെഷീന്റെ പ്രവര്‍ത്തനം ഏതു തരത്തിലാണെന്ന് നേരിട്ട് മനസ്സിലാക്കുകയുമാണ് ഉദ്ദേശ്യം.

നിയമപാലകന്‍ കൂടിയായ അദ്ദേഹം നിയമം ഒട്ടും തന്നെ തെറ്റിക്കാതെ കണ്ടക്ടര്‍ യൂണിഫോമില്‍ !കണ്ടക്ടര്‍ ലൈസന്‍സ് കരസ്ഥമാക്കി തിരുവനന്തപുരം കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസില്‍ മെയ് 1 രാവിലെ 11 മണിക്ക് അദ്ദേഹം കണ്ടക്ടറായി ജോലി നോക്കുന്നു….
അന്നേദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവല്ല ഗടഞഠഇ ഡിപ്പോയില്‍ ‘ഗ്യാരേജ് മീറ്റ്’ – ജീവനക്കാരെ അഭിസംബോധന ചെയ്യുന്നു….തുടര്‍ന്ന് ജീവനക്കാരുമായി നേരിട്ട് സംവദിക്കുന്നു…

വരുംദിനങ്ങളില്‍ വര്‍ക്ക്‌ഷോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്കും തൊഴിലാളികള്‍ക്കൊപ്പം തൊഴിലാളിയായി തന്നെ പ്രവര്‍ത്തിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയ്ക്കാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്…

Leave a Reply