കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം,വീഡിയോ പുറത്ത്

0
434

പാലക്കാട്: മുണ്ടൂരിന് സമീപം മുട്ടിക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബൂബക്കറിനെ മണ്ണാര്‍കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് തടഞ്ഞു നിര്‍ത്തിയാണ് മൂന്നംഗ സംഘം ഡ്രൈവറെ ക്രൂരമായി കയ്യേറ്റം ചെയ്തത്

പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് പരുക്കേറ്റത്. വിവാഹാവശ്യത്തിന് പോയിരുന്ന വാഹനത്തിലെ ഡ്രൈവറും മറ്റുള്ളവരും കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബൂബക്കറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ വാഹനത്തെ തട്ടി എന്നുപറഞ്ഞാണ് ആക്രമണം നടത്തിയത്. മര്‍ദ്ദിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നംഗ സംഘം ബസ് കാബിനില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

ബസ് മറ്റൊരു വാഹനത്തെ തട്ടയില്ലെന്ന് യാത്രക്കാരും പറയുന്നുണ്ട്. എന്നാല്‍ ഡ്രൈവറെ മര്‍ദ്ദിക്കുമ്പോള്‍ ബസിലെ യാത്രക്കാര്‍ ആരും ഇടപെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Leave a Reply