Sunday, November 24, 2024
HomeNewsKeralaകെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം; അധികം നൽകിയ തുക തിരികെ കിട്ടും;...

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം; അധികം നൽകിയ തുക തിരികെ കിട്ടും; വ്യക്തത വരുത്തി മന്ത്രി

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഫീസ് അടച്ചവർ നൽകിയ അധിക തുക തിരിച്ചു കിട്ടുമോ എന്ന ചോദ്യമുയർന്നിരുന്നു. ഇതിൽ വ്യക്തത വരുത്തി മന്ത്രി എം.ബി. രാജേഷ്. കെട്ടിട പെർമിറ്റ് ഇളവുകൾക്ക് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി. നേരത്തെ ഉയർന്ന തുക പെർമിറ്റ് ഫീസായ നൽകിയവർക്ക് ഇളവ് കഴിഞ്ഞ് ബാക്കി ഓൺലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നൽകേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടൻ ഇറക്കും. ഓൺലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കുട്ടിയ തീരുമാനം പിൻവലിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎം നിർദ്ദേശപ്രകാരമാണ് സർക്കാറിന്റെ പിന്മാറ്റം. നേരത്തെ ഉയർന്ന പെർമിറ്റ് ഫീസ് നൽകിയവർക്ക് ഇളവ് കഴിഞ്ഞുള്ള ബാക്കി തുക തിരികെ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. 

20 ഇരട്ടി വരെയായിരുന്നു കെട്ടിട നിർമാണ പെർമിറ്റ് ഫീസാണ് കൂട്ടിയത്. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ വരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്‌ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായും പുതുക്കി നിശ്ചയിച്ചു. 151 മുതൽ 300 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകൾക്ക് പഞ്ചായത്തുകളിൽ സ്‌ക്വയർ മീറ്ററിന് 50ഉം മുൻസിപ്പാലിറ്റികളിൽ 60ഉം, കോർപറേഷനിൽ 70 രൂപയുമാക്കി കുറച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments