Monday, July 8, 2024
HomeNewsKeralaകെവിന്റെ മരണം: ഷാനു ചാക്കോയും ചാക്കോ ജോണും കണ്ണൂരില്‍ പിടിയില്‍

കെവിന്റെ മരണം: ഷാനു ചാക്കോയും ചാക്കോ ജോണും കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനപ്രതികള്‍ പൊലിസ് പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണുമാണ് പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ ഇവരെ കണ്ണൂരില്‍ വെച്ചാണ്  പൊലിസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ കോട്ടയത്തേക്ക് കൊണ്ടുവരും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.

ഇരുവര്‍ക്കുമായി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ചാക്കോയുടെ തെന്മലയിലെ വീട് മുപ്പതോളം പൊലിസുകാര്‍ വളയുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. .

ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.  ഷാനു ചാക്കോ കേസിലെ ഒന്നാംപ്രതിയും ചാക്കോ അഞ്ചാംപ്രതിയും ആണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments