കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍,ഐ.ജിയ്ക്ക് സമര്‍പ്പിച്ചു

0
29

കോട്ടയം: മാന്നാനം സ്വദേശി കെവിന്‍ ജോസഫിന്റെത് മുങ്ങിമരണം തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് സംഘം എറണാംകുളം റേഞ്ച് ഐ.ജിയ്ക്ക് സമര്‍പ്പിച്ചു. അന്തിമ തീരുമാനത്തിലെത്തും മുന്‍പ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തെന്മലയില്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മരണം സംബന്ധിച്ച് അവ്യക്തത നീങ്ങുന്നതിനായാണ് അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടിയത്. അതേസമയം, മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളെ ശരിവയ്ക്കുന്നതാണ്. കെവിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളൊന്നും ആഴത്തിലുള്ളതോ മരണകാരണമായേക്കാവുന്നതോ അല്ല.

Leave a Reply