കെ എം ഷാജിയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം

0
18

കോഴിക്കോട്

അഴീക്കോട് എം എൽ എ കെ എം ഷാജിയ്ക്ക് എതിരെ വിജലൻസ് അന്വേഷണത്തിന് അനുമതി നൽകി. 2017 ൽ സമർപ്പിച്ച പരാതിയിന്മേലാണ് അന്വേഷണത്തിന് അനുമതി നൽകിയത്. അഴീക്കോട് ഹൈ ‌ സ്കൂളിന് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നതിന് അനുമതി നൽകുവാൻ ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. 2017 ജനുവരി 19 ന് പത്ഭനാഭൻ എന്ന ആൾ നൽകിയ പരാതിയിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്. ഷാജിയ്ക്ക് എതിരെ മൊഴി കൊടുത്തവരിൽ മുസ്ലിം ലീഗ് നേതാവും ഉണ്ടെന്ന് അറിയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വക മാറ്റി ചെലവഴിക്കുന്നുവെന്ന് ഷാജി ആരോപിച്ചതിന് എതിരെയുള്ള പ്രതികാര നടപടിയാണ് ഇതെന്ന് UDF ആരോപിച്ചു

Leave a Reply