Wednesday, July 3, 2024
HomeNewsKeralaകെ.എസ്.ആര്‍.ടി.സിയില്‍ ഇരുന്നുള്ള യാത്ര മതി, അതിവേഗ ബസ്സുകളില്‍ നിന്നുള്ള യാത്ര വിലക്കി ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയില്‍ ഇരുന്നുള്ള യാത്ര മതി, അതിവേഗ ബസ്സുകളില്‍ നിന്നുള്ള യാത്ര വിലക്കി ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ബസ്സുകളില്‍ സീറ്റുള്ളതിനനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയ്ക്കു പുറമേ ലക്ഷ്വറി ബസ്സുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉയര്‍ന്ന നിരക്കുവാങ്ങുന്ന ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ട്. വാഹനചട്ടം കെ.എസ്.ആര്‍.ടി.സി കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments